Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPL 2026

മ​ഴ ക​ളി​ച്ച ല​ക്നൗ​വി​ൽ മാ​ർ​ഷി​ന്‍റെ മാ​ന്ത്രി​ക സെ​ഞ്ചു​റി; ആ​ർ​സി​ബി​യെ വീ​ഴ്ത്തി പ​ട​യോ​ട്ടം തു​ട​ർ​ന്ന് ല​ക്നൗ

ല​ക്നൗ: പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ളു​ടെ നി​ല​നി​ൽ​പ്പി​നാ​യി പൊ​രു​തി​യ ല​ക്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന് ആ​വേ​ശോ​ജ്ജ്വ​ല​മാ​യ വി​ജ​യം. ഐ​പി​എ​ൽ 2026ലെ ​നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ 9 റ​ൺ​സി​നാ​ണ് ല​ക്നൗ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സെ​ഞ്ചു​റി നേ​ടി​യ മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ​യും കൃ​ത്യ​ത​യാ​ർ​ന്ന ബൗ​ളിം​ഗ് കാ​ഴ്ച​വെ​ച്ച പ്രി​ൻ​സ് യാ​ദ​വി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ് ല​ക്നൗ​വി​നെ തു​ണ​ച്ച​ത്.

മ​ഴ കാ​ര​ണം ക​ളി ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 19 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ക്നൗ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 209 റ​ൺ​സാ​ണ് നേ​ടി​യ​ത്. 56 പ​ന്തി​ൽ 111 റ​ൺ​സെ​ടു​ത്ത മി​ച്ച​ൽ മാ​ർ​ഷാ​യി​രു​ന്നു ല​ക്നൗ​വി​ന്‍റെ നെ​ടും​തൂ​ൺ. നി​ക്കോ​ളാ​സ് പു​രാ​ൻ (38), അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ റി​ഷ​ഭ് പ​ന്ത് (10 പ​ന്തി​ൽ 32*) എ​ന്നി​വ​രും സ്കോ​ർ ഉ​യ​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. മ​ഴ നി​യ​മ​പ്ര​കാ​രം ആ​ർ​സി​ബി​യു​ടെ വി​ജ​യ​ല​ക്ഷ്യം 19 ഓ​വ​റി​ൽ 213 റ​ൺ​സാ​യി നി​ശ്ച​യി​ച്ചു.

കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ട​ർ​ന്ന ആ​ർ​സി​ബി​ക്ക് തു​ട​ക്കം ത​ന്നെ പാ​ളി. വി​രാ​ട് കോ​ലി​യും (0) ജേ​ക്ക​ബ് ബേ​ഥ​ലി​നും (4) വേ​ഗ​ത്തി​ൽ പു​റ​ത്താ​യ​തോ​ടെ ആ​ർ​സി​ബി പ്ര​തി​രോ​ധ​ത്തി​ലാ​യി. 31 പ​ന്തി​ൽ 61 റ​ൺ​സെ​ടു​ത്ത ര​ജ​ത് പാ​ട്ടീ​ദാ​ർ ടീ​മി​നെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു.
അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ടിം ​ഡേ​വി​ഡ് (40), ക്രു​നാ​ൽ പാ​ണ്ഡ്യ (28*), റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ് (23*) എ​ന്നി​വ​ർ ആ​ഞ്ഞു​പി​ടി​ച്ചെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ന് 9 റ​ൺ​സ് അ​ക​ലെ പൊ​രു​തി​വീ​ണു.

മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത പ്രി​ൻ​സ് യാ​ദ​വും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദു​മാ​ണ് ആ​ർ​സി​ബി​യു​ടെ റ​ൺ​വേ​ട്ട​യ്ക്ക് ത​ട​യി​ട്ട​ത്. ഈ ​വി​ജ​യ​ത്തോ​ടെ തു​ട​ർ​ച്ച​യാ​യ ആ​റ് തോ​ൽ​വി​ക​ൾ​ക്ക് ല​ക്നൗ അ​ന്ത്യം കു​റി​ച്ചു. ഹോം ​ഗ്രൗ​ണ്ടി​ലെ തു​ട​ർ​ച്ച​യാ​യ എ​ട്ട് തോ​ൽ​വി​ക​ൾ​ക്ക് ശേ​ഷ​മു​ള്ള ല​ക്നൗ​വി‌​ന്‍റെ ആ​ദ്യ ജ​യം കൂ​ടി​യാ​ണി​ത്. ആ​റ് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണെ​ങ്കി​ലും പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ നി​ല​നി​ർ​ത്താ​ൻ ല​ക്നൗ​വി​ന് ഈ ​ജ​യം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി​രു​ന്നു. മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ആ​ർ​സി​ബി​ക്ക് പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കാ​ൻ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണ്.

Sports

ഐപിഎല്‍ 2026: ആദ്യജയം ആര്‍സിബിക്ക്‌

ബം​ഗ​ളൂ​രു: ആ​​ർ​​സി​​ബി അ​​നാ​​യാ​​സം... ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഐ​​പി​​എ​​ൽ) ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് 19-ാം സീ​​സ​​ണ്‍ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന് ആ​​റ് വി​​ക്ക​​റ്റി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ജ​​യം.

ആ​​രാ​​ധ​​ക മ​​നം ക​​വ​​ർ​​ന്ന തു​​ട​​ക്ക​​മാ​​യി​​രു​​ന്നു എം ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​രം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് ക്യാ​​പ്റ്റ​​നാ​​യി അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗി​​ൽ 201 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി.

കൂ​​റ്റ​​ന​​ടി​​ക്കി​​ട​​യി​​ലും ആ​​ർ​​സി​​ബി​​യു​​ടെ അ​​ര​​ങ്ങേ​​റ്റ താ​​രം ജേ​​ക്ക​​ബ് ഡ​​ഫി 22 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് നേ​​ടി തി​​ള​​ങ്ങി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ ദേ​​വ​​ദ​​ത്ത് പ​​ടി​​ക്ക​​ലി​​ന്‍റെ​​യും വി​​രാ​​ട് കോ​ഹ്‌​ലിയു​​ടെ​​യും ത​​ക​​ർ​​പ്പ​​ൻ അ​​ർ​​ധ​​സെ​​ഞ്ചു​​റി മി​​ക​​വി​​ൽ ആ​​ർ​​സി​​ബി 15.4 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ അ​​നാ​​യാ​​സ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

► കിം​​ഗ് പൂ​​രം

202 എ​​ന്ന കൂ​​റ്റ​​ൻ വി​​ജ​​യ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റു വീ​​ശി​​യ ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ആ​​ദ്യ വി​​ക്ക​​റ്റ് സ്കോ​​ർ ഒ​​ന്പ​​തി​​ൽ വീ​​ണു. ഫി​​ൽ സോ​​ൾ​​ട്ട് (1) മ​​ട​​ങ്ങി. പി​​ന്നാ​​ലെ​​യെ​​ത്തി​​യ ദേ​​വ​​ദ​​ത്ത് പ​​ടി​​ക്ക​​ൽ (26 പ​​ന്തി​​ൽ 61 റ​​ണ്‍​സ്), വി​​രാ​​ട് കോ​ഹ്‌​ലിക്കൊ​​പ്പം (38 പ​​ന്തി​​ൽ 69 റ​​ണ്‍​സ്) ത​​ക​​ർ​​ത്ത​​ടി​​ച്ച​​തോ​​ടെ സ​​ണ്‍​റൈ​​സേ​​ഴ്സ് ക​​ളി കൈ​​വി​​ട്ടു. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് സ്കോ​​ർ 8.4 ഓ​​വ​​റി​​ൽ 110 റ​​ണ്‍​സി​​ലെ​​ത്തി​​ച്ച​​ശേ​​ഷ​​മാ​​ണ് പി​​രി​​ഞ്ഞ​​ത്. പി​​ന്നാ​​ലെ​​യെ​​ത്തി​​യ ക്യാ​​പ്റ്റ​​ൻ ര​​ജ​​ത് പാ​​ട്ടീ​​ദാ​​റും (12 പ​​ന്തി​​ൽ 31 റ​​ണ്‍​സ്) ആ​​ഞ്ഞ​​ടി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​ക്കി​​യെ​​ങ്കി​​ലും ബം​​ഗ​​ളൂ​​രു ജ​​യം അ​​ടു​​ത്തെ​​ത്തി​​യി​​രു​​ന്നു.

ജി​​തേ​​ഷ് ശ​​ർ​​മ (0) നി​​രാ​​ശ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും ടിം ​​ഡേ​​വി​​ഡ് (10) കോ​ഹ്‌​ലിക്കൊ​​പ്പം വി​​ജ​​യ റ​​ണ്‍ കു​​റി​​ച്ചു. സ​​ണ്‍​റൈ​​സേ​​ഴ്സി​​നാ​​യി ആ​​ർ​​ക്കും ഭേ​​ദ​​പ്പെ​​ട്ട ബൗ​​ളിം​​ഗ് പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ക്കാ​​നാ​​യി​​ല്ല. ഡേ​​വി​​ഡ് പെ​​യ്ൻ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​പ്പോ​​ൾ ജ​​യ​​ദേ​​വ് ഉ​​ന​​ത്ക​​ത്തും ഹ​​ർ​​ഷ് ദു​​ബെ​​യും ഓ​​രോ വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.

► ഇ​​ഷാ​​ൻ കൊ​​ടു​​ങ്കാ​​റ്റ്

എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഹൈ​​ദ​​രാ​​ബാ​​ദ് നി​​ശ്ചി​​ത 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 201 റ​​ണ്‍​സെ​​ടു​​ത്തു. നാ​​യ​​ക​​ൻ ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും (38 പ​​ന്തി​​ൽ നി​​ന്ന് 80 റ​​ണ്‍​സ്) അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ അ​​നി​​കേ​​ത് വ​​ർ​​മ (18 പ​​ന്തി​​ൽ 43 റ​​ണ്‍​സ്) ന​​ട​​ത്തി​​യ വെ​​ടി​​ക്കെ​​ട്ടു​​മാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സി​​നെ ഇ​​രു​​നൂ​​റ് ക​​ട​​ത്തി​​യ​​ത്.

ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യും (7) ട്രാ​​വി​​സ് ഹെ​​ഡും (11) നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ര​​ണ്ടാം ഓ​​വ​​റി​​ലെ ആ​​ദ്യ പ​​ന്തി​​ലും അ​​വ​​സാ​​ന പ​​ന്തി​​ലു​​മാ​​യി ഓ​​പ്പ​​ണ​​ർ​​മാ​​രെ ജേ​​ക്ക​​ബ് ഡ​​ഫി പു​​റ​​ത്താ​​ക്കി. നാ​​ലാം ഓ​​വ​​റി​​ൽ നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഢി​​യെ (1) പു​​റ​​ത്താ​​ക്കി കി​​വീ​​സ് പേ​​സ​​ർ ഐ​​പി​​എ​​ല്ലി​​ലേ​​ക്കു​​ള്ള അ​​ര​​ങ്ങേ​​റ്റം ആ​​ഘോ​​ഷി​​ച്ചു.

29-3ലേ​​ക്ക് ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ ഹൈ​​ദ​​രാ​​ബാ​​ദി​​നെ ഇ​​ഷാ​​ൻ കി​​ഷ​​നും ഹെ​​ൻ​​റി​​ച്ച് ക്ലാ​​സ​​നും (31) 97 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടി​​ലൂ​​ടെ ക​​ര​​ക​​യ​​റ്റി.

ആ​​ർ​​സി​​ബി​​ക്കാ​​യി അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​രം ക​​ളി​​ച്ച ജേ​​ക്ക​​ബ് ഡ​​ഫി നാ​​ല് ഓ​​വ​​റി​​ൽ 22 റ​​ണ്‍​സ് മാ​​ത്രം വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി. റൊ​​മാ​​രി​​യോ ഷെ​​പ്പേ​​ർ​​ഡും മൂ​​ന്ന് വി​​ക്ക​​റ്റെ​​ടു​​ത്ത​​പ്പോ​​ൾ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ, അ​​ഭി​​ന​​ന്ദ​​ൻ സിം​​ഗ്, സു​​യാ​​ഷ് ശ​​ർ​​മ എ​​ന്നി​​വ​​ർ ഓ​​രോ വി​​ക്ക​​റ്റ് വീ​​ത​​വും നേ​​ടി.

ഇ​ന്ന് ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് കോ​ല്‍​ക്ക​ത്ത നൈ​റ്റ റൈ​ഡേ​ഴ്‌​സി​നെ നേ​രി​ടും.

Sports

ഐ​​പി​​എ​​ല്‍ 2026 സീ​​സ​​ണ്‍ നാ​​ളെ മു​​ത​​ല്‍

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ ക്രി​​ക്ക​​റ്റ് ലീ​​ഗി​​ന്‍റെ 19-ാം പ​​തി​​പ്പി​​നു നാ​​ളെ തു​​ട​​ക്കം. ക​​ഴി​​ഞ്ഞ 18 സീ​​സ​​ണി​​നേ​​ക്കാ​​ളും ബ്രാ​​ന്‍​ഡ് മൂ​​ല്യം റോ​​ക്ക​​റ്റ്‌​​പോ​​ലെ ഉ​​യ​​ര്‍​ന്നി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് 2026 ഐ​​പി​​എ​​ല്‍ നാ​​ളെ തു​​ട​​ങ്ങു​​ന്ന​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

16,711 കോ​​ടി രൂ​​പ​​യ്ക്ക് (1.78 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍) റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​നെ​​യും 15,300 കോ​​ടി രൂ​​പ​​യ്ക്ക് (1.63 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍) രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ​​യും വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യ​​ത് ഐ​​പി​​എ​​ല്‍ ടീ​​മു​​ക​​ളു​​ടെ മൂ​​ല്യ​​ത്തി​​ല്‍ വ​​ര്‍​ധ​​ന​​യു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്. പ്ര​​ത്യേ​​കി​​ച്ച് മും​​ബൈ ഇ​​ന്ത്യ​​ന്‍​സ്, ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ്, കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് തു​​ട​​ങ്ങി​​യ ഫ്രാ​​ഞ്ചൈ​​സി​​ക​​ളു​​ടെ.

2008ല്‍ 111.6 ​​മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍/450 കോ​​ടി രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു (അ​​ന്ന് ഡോ​​ള​​ര്‍ റേ​​റ്റ് 40) റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു രൂ​​പീ​​കൃ​​ത​​മാ​​യ​​ത്. മൂ​​ല്യ​​ത്തി​​ല്‍ 37 ഇ​​ര​​ട്ടി​​യോ​​ളം വ​​ര്‍​ധ​​ന​​യാ​​ണ് 18 വ​​ര്‍​ഷം​​കൊ​​ണ്ട് ഉ​​ണ്ടാ​​യ​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ടീ​​മു​​ക​​ളെ പൂ​​ര്‍​ണ​​മാ​​യി കൈ​​മാ​​റ്റം ചെ​​യ്യു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്.

ഇ​​ക്കാ​​ല​​ത്തി​​നി​​ടെ ടീ​​മു​​ക​​ളു​​ടെ ഷെ​​യ​​റു​​ക​​ളു​​ടെ കൈ​​മാ​​റ്റം ന​​ട​​ന്നി​​ട്ടു​​ണ്ട്. 2018ല്‍ ​​ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ് അ​​വ​​രു​​ടെ 50 ശ​​ത​​മാ​​നം ഓ​​ഹ​​രി വി​​റ്റ​​ഴി​​ച്ച​​ത് 84.5 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​യി​​രു​​ന്നു. 2021ല്‍ ​​ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ് 940 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നും ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ് 750 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നു​​മാ​​യി​​രു​​ന്നു ഐ​​പി​​എ​​ല്‍ പ്ര​​വേ​​ശ​​നം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 2025ല്‍ ​​ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ 67 ശ​​ത​​മാ​​നം ഓ​​ഹ​​രി വി​​റ്റ​​ഴി​​ച്ച​​ത് 583 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​യി​​രു​​ന്നു എ​​ന്ന​​തും ചേ​​ര്‍​ത്തു​​വാ​​യി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ഐ​​പി​​എ​​ല്ലി​​ന്‍റെ​​യും അ​​തി​​ലെ ഫ്രാ​​ഞ്ചൈ​​സി​​ക​​ളു​​ടെ​​യും സാ​​മ്പ​​ത്തി​​ക വ​​ലു​​പ്പം മ​​ന​​സി​​ലാ​​കൂ.

► ഇ​​ത്ര​​യും വി​​ല?

മൂ​​ന്നു ത​​ര​​ത്തി​​ലാ​​ണ് ഫ്രാ​​ഞ്ചൈ​​സി/​​ക്ല​​ബ്ബു​​ക​​ളു​​ടെ മൂ​​ല്യം നി​​ര്‍​ണ​​യി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. 1. വി​​ല്‍​പ്പ​​ന മൂ​​ല്യം: അ​​താ​​യ​​ത് ഒ​​രു ഫ്രാ​​ഞ്ചൈ​​സി​​യെ/​​ക്ല​​ബ്ബി​​നെ പൂ​​ര്‍​ണ​​മാ​​യി ഏ​​റ്റെ​​ടു​​ക്കാ​​ന്‍ ന​​ല്‍​കു​​ന്ന തു​​ക. 2. വ്യ​​വ​​സാ​​യ മൂ​​ല്യം: ഒ​​രു ഫ്രാ​​ഞ്ചൈ​​സി​​യു​​ടെ/​​ക്ല​​ബ്ബി​​ന്‍റെ ഭാ​​വി​​യും വ​​രു​​മാ​​ന​​വും സാ​​മ്പ​​ത്തി​​ക വ​​ര​​വു​​മെ​​ല്ലാം അ​​നു​​സ​​രി​​ച്ചു​​ള്ള മൂ​​ല്യം. 3. ബ്രാ​​ന്‍​ഡ് മൂ​​ല്യം: ഒ​​രു ക്ല​​ബ്ബി​​ന്‍റെ പ്ര​ക​ട​നം, ട്രാ​ക്ക് റി​ക്കാ​ർ​ഡ്, സ്വീ​​കാ​​ര്യ​​ത തു​​ട​​ങ്ങി​​യ​​വ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള മൂ​​ല്യം.

► ആ​​കെ ടീം ​​മൂ​​ല്യം $ 18.5 ബി​​ല്യ​​ണ്‍

ഐ​​പി​​എ​​ല്ലി​​ല്‍ നി​​ല​​വി​​ലു​​ള്ള 10 ടീ​​മു​​ക​​ളു​​ടെ ആ​​കെ മൂ​​ല്യം 18.5 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ (1,73,962 കോ​​ടി രൂ​​പ) ആ​​ണെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ഐ​​പി​​എ​​ല്‍ എ​​ന്ന ബ്രാ​​ന്‍​ഡി​​നു മാ​​ത്രം 3.9 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ (36,690 കോ​​ടി രൂ​​പ) വി​​ല​​യു​​ണ്ട്.

ഐ​​പി​​എ​​ല്‍ ഫ്രാ​​ഞ്ചൈ​​സി​​ക​​ളി​​ല്‍ ഏ​​റ്റ​​വും ബ്രാ​​ന്‍​ഡ് മൂ​​ല്യ​​മു​​ള്ള​​ത് റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​നാ​​ണ് (2,530 കോ​​ടി രൂ​​പ).

► ലോ​​ക​​ത്തി​​ലെ മ​​റ്റു ടീ​​മു​​ക​​ള്‍

ക്രി​​ക്ക​​റ്റി​​നു പു​​റ​​ത്തേ​​ക്കു വീ​​ക്ഷി​​ച്ചാ​​ല്‍, 2022ല്‍ ​​ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബാ​​യ ചെ​​ല്‍​സി എ​​ഫ്‌​​സി​​യു​​ടെ വി​​ല്‍​പ്പ​​ന ന​​ട​​ന്ന​​ത് 5.4 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​യി​​രു​​ന്നു (ഏ​​ക​​ദേ​​ശം അ​​ന്ന​​ത്തെ 42,000 കോ​​ടി രൂ​​പ). ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബു​​ക​​ളു​​ടെ വി​​ല്‍​പ്പ​​ന ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന തു​​ക. 121 വ​​ര്‍​ഷം പ​​ഴ​​ക്ക​​മു​​ള്ള​​താ​​ണ് ചെ​​ല്‍​സി എ​​ഫ്‌​​സി. 18 വ​​ര്‍​ഷം മാ​​ത്രം പ്രാ​​യ​​മു​​ള്ള ഒ​​രു ഐ​​പി​​എ​​ല്‍ ടീ​​മി​​ന് ല​​ഭി​​ച്ച​​ത് 16,711 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് ഹൈ​​ലൈ​​റ്റ്.

ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ കൈ​​മാ​​റ്റം എ​​ന്‍​ബി​​എ (നാ​​ഷ​​ണ​​ല്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍) ക്ല​​ബ്ബാ​​യ ലോ​​സ് ആ​​ഞ്ച​​ല​​സ് ലേ​​ക്കേ​​ഴ്‌​​സി​​നെ 10 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നു (94,062 കോ​​ടി രൂ​​പ) വി​​റ്റ​​താ​​ണ്.

► ടീ​​മു​​ക​​ളു​​ടെ ബ്രാ​​ന്‍​ഡ് മൂ​​ല്യം (കോ​​ടി രൂ​​പ​​)

  • റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു 2530
  • മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് 2276
  • ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് 2208
  • കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് 2086
  • സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ് 1447
  • ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ് 1429
  • രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ് 1372
  • ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ് 1336
  • പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ് 1326
  • ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ് 1148

Sports

ഐ​​പി​​എ​​ല്‍ 2026 മ​​ത്സ​​ര​​ക്ര​​മം പൂ​​ര്‍​ണമാ​​യി

മും​​ബൈ: നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന 2026 സീ​​സ​​ണ്‍ ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ പൂ​​ര്‍​ണ മ​​ത്സ​​ര​​ക്ര​​മം ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചു.

ഈ ​​മാ​​സം 11ന് ​​ഏ​​പ്രി​​ല്‍ 12വ​​രെ​​യു​​ള്ള ആ​​ദ്യ 20 മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഫി​​ക്‌​​സ്ച​​ര്‍ പു​​റ​​ത്തു​​വി​​ട്ടി​​രു​​ന്നു. ഇ​​ന്ന​​ലെ​​യാ​​ണ് സീ​​സ​​ണി​​ലെ ഫി​​ക്‌​​സ്ച​​ര്‍ ബി​​സി​​സി​​ഐ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.

ശേ​​ഷി​​ച്ച 50 മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഫി​​ക്‌​​സ്ച​​ര്‍ ര​​ണ്ടാം ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ങ്ങി. 19-ാം സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ല്‍ 12 വേ​​ദി​​ക​​ളാ​​ണു​​ള്ള​​ത്.

മേ​​യ് 24ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് x രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ്, രാ​​ത്രി 7.30ന് ​​കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് x ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ് പോ​​രാ​​ട്ട​​ങ്ങ​​ളോ​​ടെ 2026 സീ​​സ​​ണി​​ലെ ലീ​​ഗ് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​കും.

Sports

പത്ത് ഇന്ത്യന്‍ തല; ഐപിഎല്ലില്‍ ഇത് അത്യപൂര്‍വം...

കോട്ടയം: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2026 എഡിഷനില്‍ പത്ത് ഇന്ത്യന്‍ തല. അതായത്, 19-ാം എഡിഷനിലെ 10 ടീമുകള്‍ക്കും ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍. 2019നു ശേഷം ആദ്യമായാണ് ഒരു എഡിഷന്‍റെ തുടക്കത്തില്‍ എല്ലാ ടീമുകള്‍ക്കും ഇന്ത്യക്കാരായ ക്യാപ്റ്റന്മാര്‍ ഉണ്ടാകുന്നത്.

2019ല്‍ പരിക്കേറ്റ ന്യൂസിലന്‍ഡുകാരന്‍ കെയ്ന്‍ വില്യസണിനു പകരമായി ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെയും ആദ്യ എട്ട് മത്സരങ്ങളില്‍ അജിങ്ക്യ രഹാനെ രാജസ്ഥാന്‍ റോയല്‍സിന്‍റെയും നായകന്മാരായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ സ്ഥിരം ക്യാപ്റ്റനായ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് പരിക്കിനെത്തുടര്‍ന്ന് വൈകുന്നതിനാലാണ് 10 ഇന്ത്യന്‍ ക്യാപ്റ്റന്മാരുമായി 2026 സീസണ്‍ ഐപിഎല്‍ തുടങ്ങുക. പാറ്റ് കമ്മിന്‍സിനു പകരമായി ഇഷാന്‍ കിഷനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താത്കാലിക ക്യാപ്റ്റനായി നിയോഗിച്ചു.

മാര്‍ച്ച് 28ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് 19-ാം എഡിഷന്‍ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം. 2026 എഡിഷന്‍ ഐപിഎല്ലിന്‍റെ ക്യാപ്റ്റന്മാര്‍ ഇവരാണ്:

1. ഋതുരാജ് ഗെയ്ക് വാദ് (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്)

എം.എസ്. ധോണിയുടെ പിന്മുറക്കാരനായാണ് ഋതുരാജ് ഗെയ്ക് വാദ് അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗിസിന്‍റെ ക്യാപ്റ്റനായത്. ധോണിക്കുശേഷം രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിലും ആ നീക്കം പരാജയപ്പെട്ടു.

തുടര്‍ന്ന് 2024 എഡിഷനിലാണ് ഋതുരാജിനെ സിഎസ്‌കെ ക്യാപ്റ്റനാക്കിയത്. 2020 എഡിഷനിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ടോപ് ഓര്‍ഡര്‍ ബാറ്ററായ ഋതുരാജ്, 71 മത്സരങ്ങളില്‍നിന്ന് രണ്ട് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 2502 റണ്‍സ് നേടിയിട്ടുണ്ട്.

2. അക്‌സര്‍ പട്ടേല്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

2025 എഡിഷന്‍ മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുന്നത് ഓള്‍റൗണ്ടറായ അക്‌സര്‍ പട്ടേലാണ്. ഐപിഎല്ലിന്‍റെ പ്രാരംഭകാലം മുതലുണ്ടെങ്കിലും കിരീടം നേടാത്ത ടീമുകളില്‍ ഒന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഋഷഭ് പന്ത് ക്ലബ് വിട്ടതോടെയാണ് അക്‌സര്‍ പട്ടേല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയത്.

2013ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഐപിഎല്‍ വേദിയില്‍ എത്തിയത്. എന്നാല്‍, 2014ല്‍ പഞ്ചാബ് കിംഗ്‌സിനായി 17 വിക്കറ്റ് വീഴ്ത്തിയതോടെ വെള്ളിവെളിച്ചത്തിലെത്തി. ഐപിഎല്‍ കരിയറില്‍ 162 മത്സരങ്ങളില്‍നി്ന് 1916 റണ്‍സും 128 വിക്കറ്റും നേടിയിട്ടുണ്ട്.

3. ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

ഐസിസി 2026 ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകന്‍. അതിന്‍റെ കേട് ഗില്ലിനു തീര്‍ക്കാനുണ്ട്. 2018ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ ഐപിഎല്‍ അരങ്ങേറ്റം.

2022ല്‍ ഗുജറാത്ത് ഐപിഎല്‍ ചാമ്പ്യന്മാരായപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചു. ഐപിഎല്‍ കരിയറില്‍ 118 മത്സരങ്ങളില്‍നിന്ന് നാല് സെഞ്ചുറിയും 26 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 3866 റണ്‍സ് ഈ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ സ്വന്തമാക്കി.

4. അജിങ്ക്യ രഹാനെ (കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

മൂന്നു തവണ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അജിങ്ക്യ രഹാനെ നയിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് രഹാനെ തുടരുമോ എന്നതില്‍ ആദ്യം ചില ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മാറി. ഐപിഎല്‍ കരിയറില്‍ 198 മത്സരങ്ങളില്‍നിന്ന് രണ്ട് സെഞ്ചുറിയും 33 അര്‍ധസെഞ്ചുറിയും അടക്കം 5032 റണ്‍സ് രഹാനെ സ്വന്തമാക്കിയിട്ടുണ്ട്.

5. ഋഷഭ് പന്ത് (ലക്‌നോ സൂപ്പര്‍ ജയന്‍റ്സ്)

2022 എഡിഷനില്‍ അരങ്ങേറിയ ലക്‌നോ സപ്പര്‍ ജയന്റ്‌സിനെ നയിക്കുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്ന ഋഷഭ് പന്തിനെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുകയ്ക്ക് (27 കോടി രൂപ) 2025ല്‍ ലക്‌നോ സ്വന്തമാക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ 125 മത്സരങ്ങളില്‍നിന്ന് രണ്ട് സെഞ്ചുറിയും 19 അര്‍ധസെഞ്ചുറിയും അടക്കം 3553 റണ്‍സ് പന്ത് സ്വന്തമാക്കി. 80 ക്യാച്ചും 24 സ്റ്റംപിംഗും ഉണ്ട്.

6. ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി 2024 എഡിഷനില്‍ ഹാര്‍ദിക് പാണ്ഡ്യ എത്തിയത് ആരാധകര്‍ക്ക് അത്ര സുഖിച്ചില്ലെന്നത് വാസ്തവം. കാരണം, രോഹിത് ശര്‍മയെ ഒഴിവാക്കിയായിരുന്നു ആ നീക്കം.

എന്നാല്‍, 2024, 2026 ട്വന്‍റി-20 ലോകകപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഹാര്‍ദിക് നിലവില്‍ അഭിമതനാണ്. മുംബൈ ഇന്ത്യന്‍സിലൂടെ 2015ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ, 152 മത്സരങ്ങളില്‍നിന്ന് 2749 റണ്‍സും 78 വിക്കറ്റും സ്വന്തമാക്കി. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയത് ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.

7. ശ്രേയസ് അയ്യര്‍ (പഞ്ചാബ് കിംഗ്‌സ്)

ഐപിഎല്ലിന്‍റെ തുടക്കം മുതലുള്ളതില്‍ കിരീടമില്ലാത്ത മറ്റൊരു ടീമാണ് പഞ്ചാബ് കിംഗ്‌സ്. 2025 എഡിഷന്‍ മുതല്‍ ശ്രേയ്‌സ അയ്യറിന്‍റെ ക്യാപ്റ്റന്‍സിലിയാണ് ടീം. അയ്യര്‍ എത്തിയ ആദ്യ സീസണില്‍ ഫൈനലില്‍ കളിച്ചു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യറിന്‍റെ നേതൃത്വത്തിലാണ് 2024ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാരായത്. 2015ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ശ്രേയസ് അയ്യര്‍ 133 മത്സരങ്ങളില്‍നിന്ന് 27 അര്‍ധസെഞ്ചുറിയുടെ അകമ്പടിയോടെ 3731 റണ്‍സ് നേടി.

8. റിയാന്‍ പരാഗ് (രാജസ്ഥാന്‍ റോയല്‍സ്)

സഞ്ജു സാംസണിന്‍റെ പിന്‍ഗാമിയായി രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരിക്കുകയാണ് റിയാന്‍ പരാഗ്. 2025 സീസണില്‍ സഞ്ജു പരിക്കിനെത്തുടര്‍ന്ന് പുറത്തിരുന്നപ്പോള്‍ ടീമിനെ നയിച്ചു. 2026 സീസണിനു മുന്നോടിയായി സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കു ചേക്കേറിയതോടെ രാജസ്ഥാന്‍റെ ക്യാപ്റ്റന്‍സി സ്ഥിരമായി റിയാന്‍ പരാഗില്‍ വന്നുചേര്‍ന്നു. 2019ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ആക്രമണശൈലി ബാറ്ററായ റിയാന്‍ പരാഗ്, 84 മത്സരങ്ങളില്‍നിന്ന് 1566 റണ്‍സ് നേടിയിട്ടുണ്ട്.

9. രജത് പാട്ടിദാര്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു)

18 വര്‍ഷം നീണ്ട റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ കിരീട കാത്തിരിപ്പിനു 2025ല്‍ വിരാമമിട്ട ക്യാപ്റ്റനായ രജത് പാട്ടിദാര്‍. വിരാട് കോഹ്‌ലിയുടെ സാന്നിധ്യത്താല്‍ ധന്യമായ ആര്‍സിബി കിരീടം നിലനിര്‍ത്താനായാണ് 2026 എഡിഷനില്‍ ഇറങ്ങുന്നത്.

2024 സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലില്‍ എത്തിച്ച ക്യാപ്റ്റനാണ് പാട്ടിദാര്‍. അതാണ് ആര്‍സിബിയുടെ നായക സ്ഥാനം ലഭിക്കാനുണ്ടായ കാരണം. 2021ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തി ബാറ്ററായ പാട്ടിദാര്‍, 42 മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും ഒമ്പത് അര്‍ധസെഞ്ചുറിയും അടക്കം 1111 റണ്‍സ് നേടി.

10. ഇഷാന്‍ കിഷന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

2025 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് ഇഷാന്‍ കിഷന്‍. പിന്നീട് ന്യൂസിലന്‍ഡിന് എതിരായ ട്വന്റി-20 പരമ്പരയിലും ഐസിസി 2026 ലോകകപ്പിലും മിന്നും ബാറ്റിംഗ് കാഴ്ചവച്ചു.

അതുകൊണ്ടുതന്നെ പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തില്‍ സണ്‍റൈസേഴ്‌സിനെ നയിക്കാനുള്ള അവസരം വന്നുചേര്‍ന്നു. 2016ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്ററയ ഇഷാന്‍ കിഷന്‍, 119 മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും 17 അര്‍ധസെഞ്ചുറിയും അടക്കം 2998 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

Sports

ഐ​​പി​​എ​​ല്‍ 2026ല്‍ ​​ത​​ന്‍റെ ല​​ക്ഷ്യം വെ​​ളി​​പ്പെ​​ടു​​ത്തി സൂ​​ര്യ​​വം​​ശി

സ​​ഞ്ജു സാം​​സ​​ണും അ​​ഭി​​ഷേ​​ക് ശ​​ര്‍​മ​​യും ഇ​​ഷാ​​ന്‍ കി​​ഷ​​നും സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വു​​മെ​​ല്ലാം വാ​​ഴു​​ന്ന ഇ​​ന്ത്യ​​ന്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ബാ​​റ്റിം​​ഗി​​ലെ ബേ​​ബി ബോ​​സാ​​ണ് ബി​​ഹാ​​റു​​കാ​​ര​​നാ​​യ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി. 13-ാം വ​​യ​​സി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ ക​​രാ​​ര്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​തു മു​​ത​​ല്‍ റി​​ക്കാ​​ര്‍​ഡു​​ക​​ളി​​ല്‍​നി​​ന്നു റി​​ക്കാ​​ര്‍​ഡു​​ക​​ളി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യാ​​ണ് വൈ​​ഭ​​വ് ഇ​​തു​​വ​​രെ കാ​​ഴ്ച​​വ​​ച്ച​​ത്.

2026 ഐ​​പി​​എ​​ല്‍ വെ​​ടി​​ക്കെ​​ട്ടി​​നു തി​​രി​​കൊ​​ളു​​ത്താ​​ന്‍ വെ​​റും 11 ദി​​ന​​ങ്ങ​​ള്‍ മാ​​ത്ര​​മു​​ള്ള​​പ്പോ​​ള്‍, ഈ ​​സീ​​സ​​ണി​​ല്‍ ത​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ ല​​ക്ഷ്യ​​ത്തെ​​ക്കു​​റി​​ച്ചു വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് ബേ​​ബി ബോ​​സ്. സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​നു​​ശേ​​ഷം (ലി​​റ്റി​​ല്‍ മാ​​സ്റ്റ​​ര്‍) പ്രാ​​യ​​ക്കു​​റ​​വി​​നാ​​ല്‍ വി​​ളി​​പ്പേ​​രു ല​​ഭി​​ച്ച ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ​​റാ​​ണ് സൂ​​ര്യ​​വം​​ശി എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ഗെ​​യ്‌​​ലി​​ന്‍റെ 175

ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന വ്യ​​ക്തി​​ഗ​​ത സ്‌​​കോ​​ര്‍ സ്വ​​ന്തം പേ​​രി​​ല്‍ കു​​റി​​ക്കു​​ക എ​​ന്ന​​താ​​ണ് 2026 സീ​​സ​​ണി​​ല്‍ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യു​​ടെ ഒരു ആ​​ഗ്ര​​ഹ​​ം. റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ മു​​ന്‍​താ​​ര​​മാ​​യ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സു​​കാ​​ര​​ന്‍ ക്രി​​സ് ഗെ​​യ്‌​‌​ലി​​ന്‍റെ 175 നോ​​ട്ടൗ​​ട്ടാ​​ണ് ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ലെ റി​​ക്കാ​​ര്‍​ഡ്. 2013 ഐ​​പി​​എ​​ല്ലി​​ല്‍ പൂ​​ന വാ​​രി​​യേ​​ഴ്‌​​സി​​ന് എ​​തി​​രേ​​യാ​​യി​​രു​​ന്നു ആ​​ര്‍​സി​​ബി​​യു​​ടെ ക്രി​​സ് ഗെ​​യ്‌​ല്‍ 175 അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത്. ബോ​സ് എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന, ബോ​സ് എ​ന്നു ലേ​ഖ​നെ ചെ​യ്ത ബാ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന ഗെ​യ്‌​ലി​ന്‍റെ റി​ക്കാ​ർ​ഡി​ലാ​ണ് ബേ​ബി ബോ​സി​ന്‍റെ ക​ണ്ണ്.

വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ ഇ​​റ​​ങ്ങി റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു ടോ​​സ് നേ​​ടി ആ​​ദ്യം ക്രീ​​സി​​ല്‍ എ​​ത്തി. ഓ​​പ്പ​​ണിം​​ഗി​​നി​​റ​​ങ്ങി​​യ ഗെ​​യ്‌​ല്‍ 66 പ​​ന്തി​​ല്‍ 175 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തൈ നി​​ന്നു. 17 സി​​ക്‌​​സും 13 ഫോ​​റും ഗെ​​യ്‌​‌​ലി​​ന്‍റെ ബാ​​റ്റി​​ല്‍​നി​​ന്ന് അ​​ന്നു പി​​റ​​ന്നു.

ബി​​സി​​സി​​ഐ​​യു​​ടെ വാ​​ര്‍​ഷി​​ക പു​​ര​​സ്‌​​കാ​​ര ച​​ട​​ങ്ങി​​ലാ​​ണ് ഗെ​​യ്‌​‌​ലി​​ന്‍റെ 175 റ​​ണ്‍​സ് മ​​റി​​ക​​ട​​ക്കു​​ക​​യാ​​ണ് ത​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്ന് വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന വ്യ​​ക്തി​​ഗ​​ത സ്‌​​കോ​​റും ഗെ​​യ്‌​‌​ലി​​ന്‍റെ 175 ആ​​ണ്. 2018ല്‍ ​​സിം​​ബാ​​ബ്‌​വെ​​യ്ക്ക് എ​​തി​​രേ ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ ആ​​രോ​​ണ്‍ ഫി​​ഞ്ച് നേ​​ടി​​യ 172 ആ​​ണ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന ര​​ണ്ടാ​​മ​​ത്തെ സ്‌​​കോ​​ര്‍.

2008ല്‍ ​​റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സി​​ന് എ​​തി​​രേ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ന്‍റെ ബ്ര​​ണ്ട​​ന്‍ മ​​ക്ക​​ല്ലം നേ​​ടി​​യ 158 നോ​​ട്ടൗ​​ട്ടാ​​ണ് ഐ​​പി​​എ​​ല്ലി​​ലെ ഉ​​യ​​ര്‍​ന്ന ര​​ണ്ടാ​​മ​​ത്തെ സ്‌​​കോ​​ര്‍. 2024 സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി​​യി​​ല്‍ മേ​​ഘാ​​ല​​യ​​യ്ക്ക് എ​​തി​​രേ ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി 67 പ​​ന്തി​​ല്‍ 151 റ​​ണ്‍​സ് നേ​​ടി​​യ തി​​ല​​ക് വ​​ര്‍​മ​​യാ​​ണ്, ട്വ​​ന്‍റി-20​​യി​​ല്‍ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍ നേ​​ടി​​യ ഇ​​ന്ത്യ​​ന്‍ ബാ​​റ്റ​​ര്‍. 2025 ന​​വം​​ബ​​റി​​ല്‍ ഏ​​ഷ്യ ക​​പ്പ് റൈ​​സിം​​ഗ് സ്റ്റാ​​ര്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഇ​​ന്ത്യ എ​​യ്ക്കു​​വേ​​ണ്ടി യു​​എ​​ഇ​​ക്ക് എ​​തി​​രേ 42 പ​​ന്തി​​ല്‍ 144 റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് ട്വ​​ന്‍റി-20​​യി​​ല്‍ സൂ​​ര്യ​​വം​​ശി​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍.

സ​​ഞ്ജു​​വി​​ന്‍റെ ശി​​ഷ്യ​​ന്‍

സ​​ഞ്ജു​​വി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ലാ​​ണ് വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി ഐ​​പി​​എ​​ല്‍ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്. ആ​​ദ്യം മു​​ത​​ല്‍ ധൈ​​ര്യ​​സ​​മേ​​തം അ​​ടി​​ക്കു​​ക എ​​ന്ന​​താ​​ണ് വൈ​​ഭ​​വി​​ന്‍റെ രീ​​തി​​യെ​​ന്ന് സ​​ഞ്ജു വെ​​ളി​​പ്പെ​​ടു​​ത്തു​​ന്നു. ഇ​​ന്ത്യ​​യെ 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ എ​​ത്തി​​ച്ച സ​​ഞ്ജു, ഇ​​ത്ത​​വ​​ണ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​നാ​​യാ​​ണ് ഇ​​റ​​ങ്ങു​​ന്ന​​ത്. 2026 സീ​​സ​​ണി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന് എ​​തി​​രേ​​യാ​​ണ് രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം (മാ​​ര്‍​ച്ച് 30ന്).

2026 ​​ഐ​​പി​​എ​​ല്‍ കി​​രീ​​ടം രാ​​ജ​​സ്ഥാ​​നു നേ​​ടി​​ക്കൊ​​ടു​​ക്കാ​​ന്‍ സാ​​ധി​​ച്ചാ​​ല്‍ അ​​തി​​ല്‍​ക്കൂ​​ടു​​ത​​ല്‍ ഒ​​ന്നു​​മി​​ല്ലെ​​ന്നും സൂ​​ര്യ​​വം​​ശി വെ​​ളി​​പ്പെ​​ടു​​ത്തി. ടീ​​മി​​ന്‍റെ ജ​​യ​​ത്തി​​നാ​​യി സം​​ഭാ​​വ​​ന ചെ​​യ്യു​​ക, ടീ​​മി​​നു ഐ​​പി​​എ​​ല്‍ ട്രോ​​ഫി നേ​​ടി​​ക്കൊ​​ടു​​ക്കു​​ക- സൂ​​ര്യ​​വം​​ശി പ​​റ​​ഞ്ഞു. 2026 ഐ​​പി​​എ​​ല്‍ സീ​​സ​​ണി​​ല്‍ യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ - വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി കൂ​​ട്ടു​​കെ​​ട്ടാ​​ണ് രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ ക​​രു​​ത്ത്. ഒ​​രു​​പ​​ക്ഷേ, ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും സ്‌​​ഫോ​​ട​​നാ​​ത്മ​​ക ഓ​​പ്പ​​ണിം​​ഗ് സ​​ഖ്യ​​മാ​​യി​​ക്കും ഇ​​വ​​രു​​ടേ​​ത്.

2026 ഐ​​സി​​സി അ​​ണ്ട​​ര്‍ 19 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ 80 പ​​ന്തി​​ല്‍ 175 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത് ഇ​​ന്ത്യ​​യെ കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് വൈ​​ഭ​​വ് ഐ​​പി​​എ​​ല്ലി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ താ​ര​വും 14കാ​ര​നാ​യ സൂ​ര്യ​വം​ശി​യാ​യി​രു​ന്നു. ഈ ​​മാ​​സം 27ന് 15-ാം ​​ജ​​ന്മ​​ദി​​ന​​മാ​​ഘോ​​ഷി​​ക്കാ​​ന്‍ ഒ​​രു​​ങ്ങു​​ക​​യാ​​ണ് ബേ​​ബി ബോ​​സ്...

Sports

ഐ​​പി​​എ​​ല്‍ 2026 ലേലം അ​​ബു​​ദാ​​ബി​​യി​​ല്‍

മും​​ബൈ: ഇ​​ന്ത്യ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (ഐ​​പി​​എ​​ല്‍) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2026 എ​​ഡി​​ഷ​​നി​​ലേ​​ക്കു​​ള്ള മി​​നി താ​​ര​​ലേ​​ലം അ​​ബു​​ദാ​​ബി​​യി​​ല്‍​വ​​ച്ചു ന​​ട​​ക്കും.

ഡി​​സം​​ബ​​ര്‍ 19 ആ​​ണ് ലേ​​ല തീ​​യ​​തി. എ​​ന്നാ​​ല്‍, ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ ബി​​സി​​സി​​ഐ ഔ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. 2026 മി​​നി ലേ​​ലം ഇ​​ന്ത്യ​​യി​​ല്‍​വ​​ച്ചു ന​​ട​​ന്നേ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ര്‍​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ര​​ണ്ട് സീ​​സ​​ണ്‍ ലേ​​ല​​വും ഗ​​ള്‍​ഫ് നാ​​ടു​​ക​​ളി​​ലാ​​ണ് ന​​ട​​ന്ന​​ത്. 2023 ലേ​​ലം ദു​​ബാ​​യി​​ലും 2024 ലേ​​ലം ജി​​ദ്ദ​​യി​​ലു​​മാ​​യി​​രു​​ന്നു.

നി​​ല​​നി​​ര്‍​ത്താം

2025 മെ​​ഗാ ലേ​​ല​​ത്തി​​നു​​ശേ​​ഷ​​മു​​ണ്ടാ​​യ ദൗ​​ര്‍​ബ​​ല്യ​​ങ്ങ​​ള്‍ നി​​ക​​ത്താ​​നാ​​ണ് 2026 മി​​നി ലേ​​ല​​ത്തി​​ലൂ​​ടെ ഐ​​പി​​എ​​ല്‍ ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍ ശ്ര​​മി​​ക്കു​​ക. 2026 ഐ​​പി​​എ​​ല്‍ പ​​ദ്ധ​​തി​​യി​​ല്‍ ഇ​​ല്ലാ​​ത്ത ക​​ളി​​ക്കാ​​രെ ഒ​​ഴി​​വാ​​ക്കാ​​ന്‍ ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍​ക്കു​​ള്ള അ​​വ​​സാ​​ന ദി​​നം ഈ ​​മാ​​സം 15 ആ​​ണ്. ടീ​​മു​​ക​​ള്‍ ഇ​​തി​​നോ​​ട​​കം ഇ​​ന്‍റ​​ര്‍ ട്രേ​​ഡിം​​ഗ് ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

ഠാ​​ക്കൂ​​ര്‍, അ​​ര്‍​ജു​​ന്‍

മുംബൈ/ലക്നോ: ഇ​​ന്ന​​ലെ ന​​ട​​ന്ന നീ​​ക്ക​​ത്തി​​ല്‍ പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​ര്‍ ഷാ​​ര്‍​ദു​​ള്‍ ഠാ​​​​ക്കൂ​​ര്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ല്‍ ചേ​​ര്‍​ന്നു. ര​​ണ്ടു കോ​​ടി രൂ​​പ​​യ്ക്ക് ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സി​​ല്‍​നി​​ന്നാ​​ണ് ഠാ​​ക്കൂ​​റി​​നെ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 2025 മെ​​ഗാ ലേ​​ല​​ത്തി​​ല്‍ ആ​​രും സ്വ​​ന്ത​​മാ​​ക്കാ​​തി​​രു​​ന്ന ക​​ളി​​ക്കാ​​ര​​നാ​​യി​​രു​​ന്നു ഷാ​​ര്‍​ദു​​ള്‍. മൊ​​ഹ്‌​​സി​​ന്‍ ഖാ​​ന്‍ പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യ​​തോ​​ടെ പ​​ക​​ര​​ക്കാ​​ര​​നാ​​യി ല​​ക്‌​​നോ ഷാ​​ര്‍​ദു​​ളി​​നെ സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​ര്‍​ജു​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​നെ ല​​ക്‌​​നോ​​യ്ക്കു കൈ​​മാ​​റാ​​ന്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സും ധാ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്. 2021 മു​​ത​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ഭാ​​ഗ​​മാ​​ണ് സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​ന്‍റെ മ​​ക​​നാ​​യ അ​​ര്‍​ജു​​ന്‍. അ​​ര്‍​ജു​​നെ 30 ല​​ക്ഷം രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​റ്റൊ​​രു സ്വാ​​പ് ഡീ​​ലി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ബാ​​റ്റ​​ര്‍ ഷെ​​ര്‍​ഫെ​​യ്ന്‍ റൂ​​ഥ​​ര്‍​ഫോ​​ഡ് ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ല്‍​നി​​ന്ന് മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ലേ​​ക്കെ​​ത്തി. 2.6 കോ​​ടി രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു ഗു​​ജ​​റാ​​ത്ത് റൂ​​ഥ​​ര്‍​ഫോ​​ഡി​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

വാ​​ട്‌​​സ​​ണ്‍ കെ​​കെ​​ആ​​റി​​ല്‍

കോ​​ല്‍​ക്ക​​ത്ത: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ മു​​ന്‍ പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​ര്‍ ഷെ​​യ്ന്‍ വാ​​ട്‌​​സ​​ണ്‍ അ​​സി​​സ്റ്റ​​ന്‍റ് കോ​​ച്ചാ​​യി കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ല്‍ (കെ​​കെ​​ആ​​ര്‍) ചേ​​ര്‍​ന്നു. ടീ​​മി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ അ​​ഭി​​ഷേ​​ക് നാ​​യ​​രാ​​ണ്. മെ​​ന്‍റ​​ര്‍ ഡ്വെ​​യ്ന്‍ ബ്രാ​​വോ​​യും.

വാ​​ട്‌​​സ​​ണ്‍ ഐ​​പി​​എ​​ല്‍ കോ​​ച്ചിം​​ഗ് സം​​ഘ​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന​​ത് ഇ​​തു മൂ​​ന്നാം ത​​വ​​ണ​​യാ​​ണ്. 2002, 2023 സീ​​സ​​ണു​​ക​​ളി​​ല്‍ ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​ല്‍ റി​​ക്കി പോ​​ണ്ടിം​​ഗി​​ന്‍റെ അ​​സി​​സ്റ്റ​​ന്‍റാ​​യി​​രു​​ന്നു വാ​​ട്‌​​സ​​ണ്‍.

Latest News

Corehub Up